WALK-IN INTERVIEW AT QUEERYTHM

*കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ മഴവിൽ* പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത്‌ *ക്വിയറിഥം CBO* ആരംഭിക്കുന്ന *തണൽ ഷോർട് സ്റ്റെ & സേഫ്റ്റി ഹോമിലേക്കുള്ള* വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമികുന്നു. ആയതിലേക്കുള്ള *ഇന്റർവ്യൂ 22/05/2019 (ബുധനാഴ്ച) രാവിലെ 10 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിലെ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസിൽ* വച്ച് നടത്തുന്നതാണ്.
ഇന്റർവ്യൂവിന് എത്തുന്നവർ ബയോഡാറ്റാ, രണ്ടു പാസ്പോർട്ട്‌ സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് അവയുടെ പകർപ്പുകൾ(2 എണ്ണം) , പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകൾ, ട്രാൻസ്‌ജെൻഡർ ID കാർഡ് എന്നിവ കരുതേണ്ടതാണ്.
നിശ്ചിത യോഗ്യതയുള്ള ട്രാൻസ്‌ജെൻഡർ അപേക്ഷർ ഇല്ലാത്ത പക്ഷം മറ്റുള്ള അപേക്ഷകരെ പരിഗണിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് ബന്ധപെടുക : *9745545559*
*Queerythm LGBTIQ Community, A Community Based Organization. Thiruvananthapuram, Kerala*
60886311_416759342477527_7003036019708657664_n.jpg

Advertisements

International Day Against Homophobia, Transphobia and Biphobia 2019

പ്രിയപ്പെട്ടവരെ ക്വീയറിഥം സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര സ്വവർഗ്ഗ ഭീതി- ട്രാൻസ്ജെൻഡർ ഭീതി- ഉഭയലൈംഗികത ഭീതി വിരുദ്ധ ദിനാചരണം (International Day Against Homophobia-Transphobia and Biphobia) ഈ വരുന്ന ഞായറാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം 3 ന് (12-05-2019, 3 PM) തിരുവനന്തപുരത്ത് വച്ച് സമുചിതമായി ആചരിക്കുന്നു.
ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും അവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും അവയുടെ സാമൂഹിക നിയമ ആരോഗ്യം രംഗങ്ങളിലെ ഇടപെടലുകളും അന്നേദിവസം ചർച്ചചെയ്യുന്നു.. അന്താരാഷ്ട്രതലത്തിൽ ബൈ ഫോബിയ എന്ന വിഷയത്തിൽ ഊന്നിയാണ് ഇത്തവണത്തെ IDAHOTB പരിപാടികൾ നടക്കുന്നത് കേരളത്തിൻറെ സവിശേഷ സാഹചര്യം പരിഗണിച്ചുകൊണ്ട് കുടുംബങ്ങളിലെ സ്വീകാര്യതയും സമൂഹത്തിലെ സ്വീകാര്യതയും നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്.
പിഎംജി പ്രശാന്ത് ഹോട്ടലിൽ നടക്കുന്ന പരിപാടികൾക്ക് ക്വീയറിഥം പ്രസിഡന്റ് പ്രിജിത്ത് പി കെ അധ്യക്ഷനാകും. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ഉദ്‌ഘാടനം നിർവഹിക്കും. ട്രാൻസ്‌മാൻ അലക്സ് റസാഖിന്റെ മാതാവ് ബേബി ലത IDAHOT സന്ദേശം നൽകുന്നതാണ്. കുന്നുകുഴി വാർഡ് കൗൺസിലർ ബിനു ഐപി, ക്വീയറിഥം കോ-ഓർഡിനേറ്റർ ഡോ ശാലിൻ വർഗീസ്, മലയാളി ട്രാൻസ്‌മാൻ അസോസിയേഷൻ പ്രസിഡന്റ് ഇഷാൻ കെ ഷാൻ, ജില്ലാ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശ്രീമയി എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിക്കുന്നതാണ്.
ക്വീയറിഥം ആരംഭിക്കുന്ന റെയിൻബോ പേരെന്റ്സ് കൂട്ടായ്മയുടെ സാന്നിധ്യം പരിപാടികളുടെ പ്രത്യേകത ആയിരിക്കും. തുടർന്ന് ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സുരക്ഷ: ഇടവും ഇടപെടലും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചിരിക്കുന്നു. ചർച്ചയിൽ ഡോ. ജെ ദേവിക( എഴുത്തുകാരി, സാമൂഹ്യപ്രവർത്തക),
അഡ്വ . ശ്രീജ ശശിധരൻ,(DLSA പ്രതിനിധി)
ഡോ. ഷീന ജി സോമൻ( മനശാസ്തജ്ഞ, തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം.)
ദീജു ശിവദാസ്,( മാധ്യമപ്രവർത്തകൻ, SBS റേഡിയോ, ഓസ്‌ട്രേലിയ)
ബിൻസി വൈ, (ക്വീയർ അവകാശ പ്രവർത്തക).
അരുൺ ഗീത വിശ്വനാഥൻ, (ക്വീയർ അവകാശ പ്രവർത്തകൻ, അധ്യാപകൻ),
മോഡറേറ്റർ : ശ്യാമ എസ് പ്രഭ, (ക്വീയർ അവകാശ പ്രവർത്തക & പ്രോജക്ട് ഓഫീസർ, ട്രാൻസ്‌ജെൻഡർ സെൽ) എന്നിവർ സംസാരിക്കുന്നതാണ്.
#IDAHOTB #InternationalDay #LGBTIQ #Queerythm #May #RainbowParents #QueerKerala

ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സുരക്ഷ: ഇടവും ഇടപെടലും
60117714_588138705016514_5092853193168125952_n
2014, 2018 വർഷങ്ങളിലെ സുപ്രീം കോടതിയുടെ ചരിത്രവിധികൾ ലിംഗ, ലൈംഗിക ന്യൂനപക്ഷ സമൂഹത്തിന് നേടിക്കൊടുത്ത നിയമപരമായ അംഗീകാരവും ദൃശ്യതയും സ്വത്വബോധത്തിൽ ഉറച്ചു നിന്നു കൊണ്ടുള്ള സ്വാഭിമാന ജീവിതവും എത്രത്തോളം സാധ്യമായിട്ടുണ്ട് എന്ന് പരിശോധിക്കേണ്ട സമയമാണിത്. LGBT വ്യക്തികളുടെ ജീവനും നിലനിൽപ്പും ഇപ്പോഴും വെല്ലുവിളികൾ നേരിടുന്നു. വർദ്ധിച്ചു വരുന്ന Homophobia/Transphobia, ഇപ്പോഴും തെളിയിക്കപ്പെടാതെ കിടക്കുന്ന കൊലപാതകങ്ങൾ, വീട്ടിനുള്ളിലും പുറത്തും തുടരുന്ന അതിക്രമങ്ങൾ- ഇവയൊക്കെ ഇതിന്റെ തെളിവുകളാണ്. കുടുംബത്തിലും സമൂഹത്തിലും LGBT വ്യക്തികൾക്ക് കിട്ടേണ്ട ഇടവും അനുകൂലമായി ഉണ്ടാവേണ്ട ഇടപെടലുകളും ഇപ്പോഴും വെല്ലുവിളിയായി തുടരുന്നത് തന്നെയാണ് ഇതിന് കാരണമെന്ന് വ്യക്തം. സാമൂഹിക നീതിയിൽ നാം കൈവരിക്കുന്ന വളർച്ചയ്ക്ക് ആനുപാതികമായി ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പരിഗണന കിട്ടുന്നില്ലെന്നത് വ്യക്തമാണ്. കുട്ടികൾക്ക് വീട്ടിനുള്ളിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളുടെ കാര്യത്തിൽ സമൂഹത്തിലുണ്ടായ ജാഗ്രത ഇതേതരത്തിൽ വീട്ടിനുള്ളിൽ സ്ത്രീകളും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന പീഡനങ്ങളുടെ കാര്യത്തിലും ഉണ്ടാകേണ്ടതുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികളും സ്വവർഗാനുരാഗികളും വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നതും കൊല ചെയ്യപ്പെടുന്നതും അവസാനിക്കണമെങ്കിൽ ദളിത് പീഡന നിരോധന നിയമം പോലെ LGBT Atrocities (Prohibition) Act കൊണ്ടുവരേണ്ടതുണ്ട്. ഇതിനൊക്കെ അപ്പുറം പൊതു സമൂഹത്തിൽ സ്വാഭിമാനത്തോടെ ജീവിക്കാനുള്ള ഇടം ഒരുകേണ്ടതുണ്ട്. ഇതിലൊക്കെ നമ്മൾ പോകുന്നത് ശരിയായ ദിശയിലാണോ? കോടതി വിധികൾ ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഉറപ്പാക്കിയ ജീവിത സാഹചര്യം നേടിയെടുക്കാൻ എത്ര ദൂരം ഇനി നമ്മൾ സഞ്ചരിക്കണം. ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ഭീതി ഇല്ലാതാക്കാൻ എന്തൊക്കെ ഇടപെടൽ വേണ്ടി വരും? ഈ ചോദ്യങ്ങൾ അടിയന്തരമായി ഉത്തരം കണ്ടത്തേണ്ടവയായതുകൊണ്ടാണ് ഇത്തവണത്തെ IDAHOT സംവാദത്തിന് ക്വീയറിഥം ഈ വിഷയങ്ങൾ മുന്നോട്ടു വെയ്ക്കുന്നത്

LET’S WALK FOR EQUALITY- HELP US

*Queerythm Pride Walk Trivandrum 2019*
#PrideWalk2019 #Queerythm #TrivandrumPride
Dear friends help us to walk for Equality. PRIDE WALK is an annual Pride Walk event organized by Queerythm LGBTIQ community,Trivandrum,Kerala, is a registered Community Based Organization. Just Google us and find more about our activities. 2019 will a lovely year for Queer people in India, after the landmark jydgement of 377 we are gathering to celebrate and voice. Pride walk is followed by Queer Cultural Fest, Queer Theatre Workshop, Colours of Queerythm- photo workshop, And many more. We also Congratulating transgender friends who successfully passed 10th Level Continuing Education after a long time.
Join and encourage us to walk for equality.
Help us to make love and voice.
*For UPI payment :* givetoqueerythm@yesbankltd https://milaap.org/fundraisers/queerythmpridewalktvm/upi_deeplink (You can send money to this ID using BHIM, PhonePe or any UPI app)
*You can also do a bank transfer to the below mentioned account:*
Account number: 8080811067352
Account name: Queerythm
IFSC code: YESB0CMSNOC
*Share this message with others on WhatsApp!*
സുഹൃത്തുക്കളെ ക്വീയറിഥം നടത്തുന്ന ക്വീയർ പ്രൈഡ് വാക്ക് LGBTIQ കമ്മ്യൂണിറ്റിയുടെ ദൃശ്യതക്കും അവകാശസമരങ്ങൾക്കും മുന്നേറ്റം നൽകാൻ സഹായകമാകുന്നതാണ്. മാർച്ച് 17 തിരുവനന്തപുരത്ത് വച്ചുനടക്കുന്ന പ്രൈഡ് വാക്കും അനുബന്ധ സാംസ്കാരികോത്സവത്തിനുമായി കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു. നിങ്ങളാൽ കഴിയും വിധം പരിപാടിയുടെ വിജയത്തിനായി ഞങ്ങളോട് അണിചേരുക.  മറക്കാതെ 17 എത്തിച്ചേരുകയും ഞങ്ങളോട് ഐക്യപ്പെടുകയും വേണം.
സ്നേഹപൂർവ്വം
ടീം ക്വീയറിഥം.
Account details: *Queerythm*
*AcNo: 2968101085504*
*IFSC:CNRB0002968*
*Canara Bank,Pattoor, Trivandrum* .
🏳🌈🏳🌈🏳🌈🏳🌈🏳🌈IMG-20190221-WA0018.jpg

PRIDE WALK 2019- March 17 Trivandrum

രണ്ടാമത് ക്വീയറിഥം പ്രൈഡ് വാക്ക് ആൻറ് ക്വീയർ കൾച്ചറൽ മേള മാർച്ച് 17നു തിരുവനന്തപുരം മാനവീയം   വീഥിയിൽ നടക്കുന്നതാണ്. കേരളത്തിലെ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങൾക്കും ദൃശ്യതക്കും വേണ്ടി നിലകൊള്ളുന്ന ക്വീയറിഥം ഇത്തവണ നിരവധി പുതിയ പദ്ധതികളുടെ ഉദ്‌ഘാടനവും അന്നേദിവസം നടത്തുന്നു. സുപ്രിം കോടതിയുടെ ചരിത്രപരമായ ഐപിസി 377 വിധിക്കു ശേഷം തിരുവനന്തപുരത്ത് നടക്കുന്ന ആദ്യ LGBTIQ-ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെയും പൊതുജനങ്ങളുടെയും ഒത്തുചേരൽ ആയിരിക്കും ക്വീയർ പ്രൈഡ് വാക്ക്. ആയതിനാൽ തന്നെ പുതിയതായി ഒത്തൊരുമിച്ച് ജീവിക്കുന്നവരും പ്രണയിക്കുന്നവരുമായ സ്വവർഗാനുരാഗികളും, ട്രാൻസ്‌ജെൻഡർ മനുഷ്യരും മറ്റ് ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളുടെയും ഒത്തൊരുമിക്കൽ അവസരമായി ഈ ആഘോഷം മാറുന്നതാണ്. ഇത്തവണത്തെ പ്രൈഡ് മുദ്രാവാക്യം നമുക്ക് തുല്യതയിലേക്കു ഒരുമിച്ച് നടക്കാം എന്നാണ്- Let’s walk for euality-.
രാജ്യത്തെ ആദ്യ ഹരിത ചട്ടം -ഗ്രീൻ പ്രോട്ടോക്കോൾ -പാലിച്ച് നടത്തുന്ന ക്വീയർ പ്രൈഡ് എന്ന വിശേഷണത്തോടെയാണ് ക്വീയറിഥം ആഘോഷം സംഘടിപ്പിക്കുന്നത്.
മാർച്ച് 17ന് വൈകിട്ട് 4.30 ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ജങ്ഷനിൽ ജനപ്രിയ കൗൺസിലർ ശ്രീ. ബിനു ഐപി പ്രൈഡ് വാക്ക് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന കമ്മ്യൂണിറ്റി അംഗങ്ങൾ (LGBTIQ), അവരുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും, ബഹുജനങ്ങളും, വോളന്റിയേഴ്‌സും, കുടുംബശ്രീ പ്രവർത്തകർ, സാക്ഷരതാ മിഷൻ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റോട്ടറിക്ലബ്‌ ഭാരവാഹികൾ  എന്നിവരെല്ലാം ചേർന്ന് മാനവീയം വീഥിയിലേക്ക് തുല്യതയ്ക്കുവേണ്ടി നടത്തത്തിൽ പങ്കു ചേരും. കേരളത്തിൽ ആദ്യമായി LGBTIQ മനുഷ്യരുടെ മാതാപിതാക്കളും മക്കളോടൊപ്പം പ്രൈഡ്‌വാക്കിൽ പങ്ക് ചേരുന്നു.
മാനവീയം വീഥിയിൽ സാംസ്‌കാരിക മേള പ്രശസ്ത സിനിമാ-നാടക പ്രവർത്തകയും, മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയിലെ അംഗവുമായ അർച്ചന പദ്മിനി ഉദ്‌ഘാടനം നിർവഹിക്കും. ക്വീയറിഥം ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സമ്പൂർണ LGBTIQ നാടകസംരംഭമായ  ‘Q- രംഗ്’ – അവതരിപ്പിക്കുന്ന നാടകവും അരങ്ങേറും. മാർച്ച് 16, 17 തീയതികളിൽ ചെന്നൈ കട്ടിയാക്കാരി നാടകഗ്രൂപ്പ് സ്ഥാപകനും പ്രശസ്ത നാടകപ്രവർത്തകനുമായ ശ്രീജിത്ത് സുന്ദരം നയിക്കുന്ന തിയേറ്റർ വർക്ഷോപ്പും ഉണ്ടായിരിക്കുന്നതാണ്.
ക്വീയറിഥം ട്രാൻസ്‌ജെൻഡർ മനുഷ്യർക്കുവേണ്ടി ആരംഭിക്കുന്ന കുടുംബശ്രീ സംരംഭമായ ‘ജ്വാല’യുടെ ലോഗോ പ്രകാശനവും വേദിയിൽ നടക്കുന്നതാണ്. തുടർന്ന് പ്രശസ്ത മോഡലും നർത്തകിയുമായ ദീപ്തി കല്യാണി നേതൃത്വം നൽകുന്ന ഡാൻസ് ആൻറ് മ്യൂസിക് ഫെസ്റ്റിവലും സുപ്രസിദ്ധ ഡിജെ ഷൈൻ അവതരിപ്പിക്കുന്ന മ്യൂസിക് മന്ത്രയും അരങ്ങേറും.
പ്രൈഡ് ഹരിതചട്ടം പാലിക്കുന്നതാകയാൽ പങ്കെടുക്കുന്നവർ യാതൊരുവിധ പ്ലാസ്റ്റിക്-അജൈവിക വസ്തുക്കളും കൊണ്ടുവരുവാൻ പാടില്ല എന്നും അറിയിക്കുന്നു. പ്രൈഡ് വാക്കിന് മുന്നോടിയായി അഞ്ചോളം കലാലയങ്ങളിൽ ക്വീയറിഥം പ്രീ-പ്രൈഡ് വാക്കും, ബോധവൽക്കരണ പരിപാടികളും നടത്തിയിരുന്നു.
പ്രൈഡ് തുല്യതയുടെ ഒത്തുചേരൽ ആയി മാറ്റുവാനും വിജയിപ്പിക്കുവാനും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
പ്രിജിത്ത് പികെ- പ്രസിഡന്റ്
ശ്യാമ എസ് പ്രഭ -സെക്രട്ടറി
കൂടുതൽ വിവരങ്ങൾക്ക് : 9747811406

Queerythm Pride Walk 2017

Dear Friends

Queerythm is a Community Based Organization,  that advocates and campaigns for the rights of gender and sexual minorities.                        

 The Government of Kerala has begun to address the rights of the LGBTIQ community by unveiling India’s first transgender policy. Despite such moves many misconceptions prevailing in our society lead to the portrayal and viewing of Transgenders and other sexual minorities  in a very negative light.                        

 Developments like the historic reading-down of IPC 377 by the Delhi High Court in 2009 have led to the correction of some of these misconceptions.                        

But the problems faced by gender and sexual minorities still remain to be addressed as human rights issues. Across the world, the months of July and August each year are observed as a time to campaign for the rights of our community through Pride Walks and related cultural events.                        

The LGBTIQ community in Kerala too has been celebrating such events in recent years.This year, our organization Queerythm has decided to hold celebrations at Manaveeyam Veedhi, Thiruvananthapuram, on 23 July (Sunday).                        

In connection with these, we have also decided to distribute school material to fifty children from financially challenged homes and felicitate a few people belonging to the LGBTIQ community.                        

 In connection with all this we have decided to conduct a Pride March and a Bike Rally at 4:00 PM from the University College to Manaveeyam Veedhi. We hereby lovingly invite you to join us in these events and support our efforts. City Police Commissioner Mr. Sparjan Kumar IPS will flag off the rally. Member of Parliament Dr. A Sampath will inaugurate the Cultural Eve. Dr. P S Sreekala will deliver the study kit. We expect the Mayor, Counselor IP Binu, Youth Commission Chairperson Chintha Jerome on the eve. We request your support and solidarity for the Pride March and the Eve in Manaveeyam. 

Prijith P K- Secretary Call: 9747811406


Create a free website or blog at WordPress.com.

Up ↑