Queerythm Pride Walk 2017

സുഹൃത്തുക്കളേ

ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ (Sex & Gender Minorities) അവകാശങ്ങൾക്കായി  നിലകൊള്ളുന്ന കമ്മ്യൂണിറ്റി ബേയ്സിഡ് ഓർഗനൈസേഷൻ (CBO) ആണ് ക്വീയറിഥം,  ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ പോളിസി നടപ്പാക്കി കേരള സർക്കാരും ലിംഗ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കാൻ വേണ്ട നടപടികളും സ്വീകരിച്ചു വരുന്നു. 

സമൂഹത്തിൽ നിലനിൽക്കുന്ന പല അബദ്ധ ധാരണകളും ട്രാൻസ്ജെൻഡറുകളെയും സ്വവർഗാനുരാഗികളെയും തെറ്റായി ചിത്രീകരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. 2009-ൽ ഡൽഹി ഹൈകോടതി ഐ പി സി 377 വകുപ്പിൽ നടത്തിയ ചരിത്രപരമായ പുനർവായന ഇത്തരം തെറ്റിദ്ധാരണകളെ അടിമുടി പരിഷ്കരിക്കാൻ പോന്നതാണ്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെ മനുഷ്യാവകാശ വിഷയങ്ങളായി പരിഗണിച്ചുകൊണ്ട് പ്രവർത്തിക്കുകയാണ് വേണ്ടത്. ലോകത്താകമാനം വർഷാവർഷം ജൂലൈ- ആഗസ്ത് മാസങ്ങൾ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന സ്വാഭിമാന മാസങ്ങളായി ആചരിക്കുകയാണ്. കേരളത്തിലും അത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

തിരുവനന്തപുരത്ത് ജൂലൈ 23 ഞായർ മാനവീയം വീഥിയിൽ ആഘോഷപരിപാടികൾ സമുചിതം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത്തവണ ‘ക്വീയറിഥം’ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ അൻപത് നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യാനും വിവിധ സാംസ്കാരിക പരിപാടികളും നടത്തുവാനും LGBTIQ വിഭാഗത്തിലെ വിവിധ വ്യക്തികളെ ആദരിക്കുവാനും തീരുമാനിച്ചിരിക്കുകയാണ്. അതിനോടനുബന്ധിച്ചു വിവിധ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വൈകിട്ട് 4 മണിക്ക് യൂണിവേഴ്സിറ്റി കോളേജ് മുതൽ മാനവീയം വരെ ഒരു ഘോഷയാത്രയും ബൈക്ക് റാലിയും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. റാലി ബഹുമാനപെട്ട സിറ്റി പോലീസ് കമ്മീഷണർ ശ്രീ സ്പർജൻ കുമാർ IPS നിർവഹിക്കുന്നതാണ്. സാംസ്കാരിക സമ്മേളനം ബഹു എംപി ഡോ. എ സമ്പത്ത് നിർവഹിക്കുന്നതാണ്. ചടങ്ങിൽ സാക്ഷരതാമിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല സംബന്ധിക്കുന്നതാണ്. ക്വീയറിഥം സംഘടിപ്പിക്കുന്ന സ്വാഭിമാന ഘോഷയാത്രയിലും (Pride Walk) തുടർന്ന് 5.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലും അനുമോദന യോഗത്തിലും വിശിഷ്ട സാന്നിധ്യമായി ഐക്യപ്പെടണമെന്നു അഭ്യർത്ഥിക്കുന്നു. 

താങ്കളുടെ സാന്നിധ്യവും പിന്തുണയും സ്നേഹപൂർവ്വം പ്രതീക്ഷിക്കുന്നു.

വിളിക്കാം: 9747811406 Prijith P K Secretary.

Dear Friends

Queerythm is a Community Based Organization,  that advocates and campaigns for the rights of gender and sexual minorities.                        

 The Government of Kerala has begun to address the rights of the LGBTIQ community by unveiling India’s first transgender policy. Despite such moves many misconceptions prevailing in our society lead to the portrayal and viewing of Transgenders and other sexual minorities  in a very negative light.                        

 Developments like the historic reading-down of IPC 377 by the Delhi High Court in 2009 have led to the correction of some of these misconceptions.                        

But the problems faced by gender and sexual minorities still remain to be addressed as human rights issues. Across the world, the months of July and August each year are observed as a time to campaign for the rights of our community through Pride Walks and related cultural events.                        

The LGBTIQ community in Kerala too has been celebrating such events in recent years.This year, our organization Queerythm has decided to hold celebrations at Manaveeyam Veedhi, Thiruvananthapuram, on 23 July (Sunday).                        

In connection with these, we have also decided to distribute school material to fifty children from financially challenged homes and felicitate a few people belonging to the LGBTIQ community.                        

 In connection with all this we have decided to conduct a Pride March and a Bike Rally at 4:00 PM from the University College to Manaveeyam Veedhi. We hereby lovingly invite you to join us in these events and support our efforts. City Police Commissioner Mr. Sparjan Kumar IPS will flag off the rally. Member of Parliament Dr. A Sampath will inaugurate the Cultural Eve. Dr. P S Sreekala will deliver the study kit. We expect the Mayor, Counselor IP Binu, Youth Commission Chairperson Chintha Jerome on the eve. We request your support and solidarity for the Pride March and the Eve in Manaveeyam. 

Prijith P K- Secretary Call: 9747811406

Leave a comment

Create a free website or blog at WordPress.com.

Up ↑