Members’ Posts

“Merged with light” by Adhi

IMG-20170510-WA0001


 

“7 ജന്മങ്ങൾ” by  kukku 

 കുഴപ്പമില്ല ഇക്ക ….ജീവിതം ഇത്രേം നമ്മളെ കൊണ്ടെത്തിച്ചില്ലേ …ഇനിയുള്ള 7 ജന്മങ്ങൾ നമ്മുക്കുളതാണ് ഇത്രേം പറഞ്ഞുകൊണ്ട് ഇക്കയുടെ കണ്ണുകൾ തുടക്കുമ്പോൾ മനസ്സിൽ ഒരായിരം ചോദ്യങ്ങളും അതിലുപരി വേദന മാത്രമായിരുന്നു 

ഡാ നമുക്ക് മരിക്കാം അവിടേലും ഒന്നാകാനുള്ള അവകാശം നേടിയടുക്കാലോ…. ഇക്കയുടെ ഇടറിയ ശബ്ദത്തിൽ എന്നോടുള്ള സ്നേഹത്തിന്റെ ആഴം നിഴലിക്കുന്നുണ്ടായിരുന്നു …ഇക്കയുടെ നെഞ്ചിൽ  ചേർന്നുകിടക്കുന്ന അവസാന നിമിഷം …..ആരുടെയും ശല്യമില്ലാത്ത ഇ കുറച്ചു നിമിഷം ഇത് മതി ….. അവിടെ ഇക്ക ഇല്ലാതെ എങ്ങനാ ….എന്റെ കിലുവിന്റെ കൂടെ ഇല്ലെങ്കിൽ അതിൽ കൂടുതൽ എനിക്കെന്താ വേണ്ടത്…..

കിലു നീ ഇല്ലാണ്ട് എനിക്ക് പറ്റില്ലട….. നിന്റെ സ്ഥാനത് ഞാൻ എങ്ങനാ അവളെ പ്രീതിഷ്ഠിക്ക… ഇത്രേം പറയുന്നതിന് മുൻപ് ഞാൻ ഇക്കയുടെ മാറിൽ തലചായ്ച്ചിരുന്നു… മരിക്കുണെങ്കിൽ ഇപ്പൊ ഇക്കയുടെ നെഞ്ചിൽ കിടന്നു മരിക്കണം ..ദൈവമേ ഞങ്ങളെ എന്തിനിത്ര പരീക്ഷിക്കുന്ന …. ഇക്കയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു …. ഇക്ക ഞാൻ ധാ വരുന്നു …എവിടെ പോകുവാ കിലു…ഒന്ന് മുഖം കഴുകീട്ടു വരാം ഇക്ക….

ബാത്‌റൂമിൽ കേറിയപ്പോൾ …ഞാൻ അറിയാതെ എന്നെ തന്നെ നഷ്ടപ്പെടുന്നുണ്ടോന്നു പോലും എനിക്ക് തോന്നിയിരുന്നു

 അതെ നഷ്ടപ്പെടുകയാണ് ഇനി ഇ കുറച്ചു മണിക്കൂറുകൾ മാത്രമാണ് ..എനിക്കായിട്ടുള്ളത്… 

അവിടെ പുതുപെണ്ണ് സ്വപ്നം നെയ്യുമ്പോൾ ഇവിടെ ഞങ്ങൾക്ക് മാത്രമായി…..ഒന്നും തന്നെ അവശേഷിക്കുന്നുണ്ടായിരുന്നില്ല ….കിലു നീ അവിടെ എന്തു ചെയ്യാ…

കണ്ണുകൾ തുടച്ചു മുഖവും കഴുകി പുറത്തിറങ്ങി ..കിലു നീ പറ …നമുക്ക് ജീവിക്കാം നമ്മുടെ സ്വപ്നം പോലെ…ഇല്ലിക്ക നിക്കാഹ് കഴിഞ്ഞയാലും ഞാൻ ഇവിടുണ്ടല്ലോ…

ഇക്ക എന്നെ മുറുക്കെ പിടിച്ചു …എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല ….ഇക്കയുടെ നെഞ്ചിൽ അലമുറയിട്ടു കരഞ്ഞു …ആ മുറിയിൽ ഞങ്ങളുടെ സങ്കടം കൊണ്ട് നിറയുമ്പോൾ ഇക്കയുടെ വീട്ടിൽ നാളത്തെക്കുള്ള നിക്കാഹിന്റെ ഒരുക്കമായിരുന്നു…ഇക്ക ചെല് മതി പോ ഇക്ക അവിടെ അവിശ്യങ്ങളില്ലേ….ഞാൻ നാളെ അവിടെ ഉണ്ടാവും…മനസ്സില്ലാ മനസോടെ ഇക്കയെ പറഞ്ഞയക്കുമ്പോഴും …എന്റെ ആത്മാവ് ഉടലിൽ നിന്നു നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു ….ഇഇനി ഇ ജീവിതം  അര്ഥമില്ലാത്തതാണ് …

പോകുന്നതിനു മുൻപ് ഇക്ക …ഞാൻ ഒന്ന് ചോദിക്കട്ടെ…

എന്താ മുത്തെ നീ ചോദിക്കു 

ഇക്കയുടെ ജീവിതത്തിൽ ഞാൻ ആരായിരുന്നു ഇക്ക…

ഇത്രേം പറയേണ്ടിയെ വന്നുള്ളൂ ഇക്ക ഇത്രെയും നേരം എന്റെ മുന്നിൽ പ്രകടമാക്കിയ ആണത്തം ധൈര്യം എല്ലാം നഷ്ടപെട്ടുകൊണ്ടു പറഞ്ഞു …..

കിലു ഇത് 1 കുപ്പി വിഷം ഉണ്ട് ….തീർക്കാം വാ …

ഇക്ക ഇക്കയുടെ ഉമ്മയെയെ ഓർക്ക്‌…ഉമ്മയുടെ അവസ്ഥ അറിയില്ലേ….ഉമ്മയുടെ ആഗ്രഹം നടക്കട്ടെ….ഒരു ഉമ്മയുടെയും കണ്ണീരിനോളം വരില്ല എന്റെ കണ്ണീരിന്റെ കാടിന്ന്യം

 ഇക്ക അതിങ് തന്നെ…ചെല്ലിക്ക …..ഓംനും ഓർക്കേണ്ട…കണ്ണീരിൽ കുതിർന്ന രാത്രി ഞങ്ങൾക്കിടയിൽ കടന്നു പോയി ..

രാവിലെ എഴുന്നേറ്റു ….വീട്ടിൽ ചെന്നപ്പോൾ ഇക്ക ഒന്നും ചെയ്‌തിട്ടില്ല… എന്താ ഇക്ക ഇങ്ങനെ …

പല്ലൊക്കെ തേപ്പിച്ചു … കൊണ്ട് വന്ന facial കിറ്റ് എടുത്തു facial ചെയ്‌പ്പിച്ചു ..ഇക്കയുടെ കണ്ണുകൾ കലങ്ങുന്നുണ്ടായിരുന്നു പക്ഷെ ഒന്നും പുറത്തുകാണിക്കാതെ ഒരു കല്ലായി  ആവശേഷിക്കാൻ മാത്രമാണ് എന്റെ വിധി….

 ഇക്ക വാ കുളിക്കണ്ടേ …നീ കുളിപ്പിക്കു കിലു..ഓ കൊച്ചു കുട്ടിയല്ലേ ഇങ്ങോട്ടു വന്നേ …വാടാ…

എതിനാട ടർക്കി ഉടുക്കണേ… 

എനിക്കറിയാം ..തുടങ്ങി അല്ലെ …അല്ലിക്ക…. മതി കിലു ….ഇക്ക ഇനി വേറെ അരുടെയാ അല്ലെ കിലു . അങ്ങനെയല്ല ഇക്കു ഇക്കു എന്നെ മുറുകെ പിടിച്ചു …കണ്ണുകൾ ഉടക്കി ചുണ്ടുകൾ ഉരുമി…. ജലം ഞങ്ങളെ ശുദ്ധമാക്കി ….ഇ നിമിഷമാവും എന്റെ ഏക ജീവിതത്തിലെ സന്ദോഷത്തിന്റെ നിമിഷം

 നന്നായ് ഇക്കയെ ഒരുക്കി ഇപ്പൊ എന്റെ മണവാളൻ എന്നെ തോന്നു പക്ഷെ വിധി …ഇക്ക സുറുമ എഴുത്തുവാ കണ്ണൊന്നും കലക്കരുത് ….കിലു അതൊന്നും വേണ്ട….അത് പറ്റുല… വേണം ….

സമയം കടന്നു പോയി …

നിക്കാഹിന് സമയമായി ….ഇനി ഇവിടെ സ്ഥാനമില്ല ….പോകണം പോകുവാണ് ഇക്കയുടെ ജീവിതത്തിൽ നിന്ന് ….ഇക്ക ഇല്ലാത്തൊരു ജീവിതം എനിക്ക് മരണ തുല്യമാണ്‌ ..ആരുമില്ലാത്ത എനിക്ക് ഇക്ക നൽകിയ ജീവിതം ഞാനായി നശിപ്പിക്കുകയാണ് ..ഇക്കയുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിയ വിഷം തന്നെ ഞാൻ ഉപയോഗിച്ചു… അവന്റെ അവസാന ശ്വാസം നിലക്കും വരെ കിലുവിന്റെ ഇക്ക അവനോടൊപ്പമുണ്ടായിരുന്നു …..ഇനിയുള്ള 7 ജന്മങ്ങൾ കൂടെ ഉണ്ടാവുമെന്നുള്ള പ്രദീക്ഷയോടെ

……

 

Story: പാര്‍ട്ട് – 1  by Aryan

ഞാനാദ്യമായി അബിയെ കാണുന്നത്വലിയ ഒരു ആള്‍ക്കൂട്ടത്തിന്റെ നടുവിലാണ്ബസ് കാത്ത് നില്‍ക്കുന്ന എനിക്ക് ആകെബോറടിയായി. വരുന്ന ബസുകളില്‍ആള്‍ക്കാര്‍ തിങ്ങി കയറുന്നു. കുറെ ദൂരംപോവേണ്ടതുകൊണ്ട് അടുത്ത ബസ്വരട്ടെ എന്നുള്ള ആഗ്രഹത്തോടെനില്‍ക്കുമ്പോഴാണ്…

അബി എന്റെ എടുത്ത് എത്തുന്നത്.ചേച്ചി… എന്നെ വിളിച്ച്…

ചേച്ചിയോ ഞാന്‍ തെല്ലു നീരസത്തോടെഅവനെ നോക്കിയത്.

ഉം എന്താ… ചേച്ചി എങ്ങോട്ടാ…

ഞാന്‍ കോട്ടയം.

ഞാനും അങ്ങോട്ടാണ്. എന്ത്തിരക്കാലേ….

ഉം.. അപ്പോഴേക്കും ഒരു ഫാസ്റ്റ് വന്നു

ആള്‍ക്കൂട്ടം ആ ബസിനു നേരെ ഓടി….ഞാനും ഓടി …..

എന്റെ പിന്നാലെ അവനും.ആള്‍ക്കൂട്ടത്തില്‍ ഒരുവളായി ഞാനുംഎനിക്കു കൂട്ടായി തൊട്ടരികില്‍ അവനുംആള്‍കള്‍ക്കിടയിലൂടെ തിക്കിതിരിക്കിഞാന്‍ കയറി … ഓടി ചെന്ന് ഒരു സീറ്റില്‍ഇരുന്നു… ആ  സീറ്റില്‍ ഒരാള്‍ക്കും കൂടിഇരിക്കാം. ആ ഒരാള്‍ക്ക് വേണ്ടി ഞാന്‍എന്റെ ബാഗ് അവിടെ വച്ചു.ആളുകള്‍ക്കിടയിലൂടെ അവന്‍ കയറിവന്നു.. ഏറ്റവും അവസാനം. അവനെവിളിച്ച് എന്റെ അടുത്ത് ഇരുത്തി.

ചേച്ചി സ്‌നേഹം ഉള്ളോളാ അല്ലേ… എന്നെആക്കി ഒന്നു ചിരിച്ചു….

അതേ, ഈ ചേച്ചി വിളി ഒന്നും വേണ്ടാ.

പിന്നെ എന്നതാ വിളിക്കേണ്ടേ…

എന്നെ പേര് വിളിച്ചാ മതി…. എനിക്ക്പേരറിയില്ലല്ലോ….

ഉം എന്റെ പേര് നീന… ഓ.. നീന

ഓ.. നീന അല്ല നീന മാത്യൂസ്..

ഇയാള്‍ടെ പേരെന്താ… എന്റെ പേര്അഭിഷേക് കൃഷ്ണന്‍.

അബീന്നു വിളിക്കും. ചിലര് കണ്ണാന്നും.

ഉം ഞാനെന്നാ അബീന്നു വിളിക്കാം.

ചുറ്റുമുള്ളവര്‍ ഞങ്ങളെനോക്കുന്നുണ്ടായിരുന്നു. ചിലര്‍ അബിയെതന്നെ നോക്കുകയായിരുന്നു….

ആ യാത്ര ഒരു പ്രത്യേകമായിരുന്നു.കയറിയതു മുതല്‍ നിര്‍ത്താതെ ഉള്ളസംസാരം.

ചിലപ്പോ അതൊരു ഇന്റര്‍വ്യൂപോലെതോന്നിക്കാം.

ചോദ്യവും ഉത്തരങ്ങളുമായിരുന്നു….കൂടുതലും

കോട്ടയത്ത് ഇറങ്ങിയപ്പോള്‍ പറയാന്‍ബാക്കിയായ കുറെ കാര്യങ്ങള്‍ഉണ്ടായിരുന്നു.

പിന്നെയും കാണാന്‍ കഴിയട്ടെ എന്നഅവന്റെ ഒരു ആശംസയും. ആആശംസയില്‍ ചോദിക്കാതെ ചോദിച്ചചോദ്യവും … പറയാത്ത ഒരു ഉത്തരവുംഉണ്ടായിരുന്നു.

ഇനിയും കാണണമേ എന്നുള്ള മനസ്സുനിറഞ്ഞ പ്രാര്‍ത്ഥനയും.

അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു അവനെ….

മറ്റൊന്നും ആലോചിച്ചില്ല ഞാന്‍അവനോടു പറഞ്ഞു. നിന്റെ നമ്പര്‍ താഇനിയും കോട്ടയത്ത് വരുമ്പോള്‍ വിളിച്ചാമതി കാണാലോ…

ഒന്നും മടിക്കാതെ അവന്‍ നമ്പര്‍തന്നു…9744****2

ഞാന്റെ ഫോണില്‍ സേവ് ചെയ്തു …അബിയുടെ നമ്പര്‍….

(തുടരും)

 

Story‬: പാര്‍ട്ട് – 2  by Aryan

അടുത്ത ബസില്‍ കയറി യാത്രചെയ്യുമ്പോള്‍ മനസ്സില്‍ ഒരായിരംചോദ്യങ്ങള്‍ ആയിരുന്നു. അബിയായിരുന്നുമനസ്സില്‍ നിറയെ… പുതിയൊരു ബന്ധം.അറിയാത്ത ഒരാള്‍. സംഭവിക്കാന്‍സാധ്യതയുള്ള കാര്യങ്ങള്‍ ഓരോന്നായിഅക്കമിട്ടു നിരത്തുന്നുണ്ട് മനസ്സ്.

എങ്കിലും അബിയെയും ഞാനോര്‍ത്തുചിലപ്പോള്‍ എന്റെ ഒരുഫോണ്‍കോളിനുവേണ്ടിനോക്കിയിരിക്കുകയായിരിക്കും പാവം.

സംസാരത്തിലും ഇടപെടിലുംഒരുപാവത്താന്‍ ആയിരുന്നു അവന്‍.കണ്ണുകളില്‍ കൗശലം ഇല്ലായെന്നുതോന്നി. ഞാന്‍ വെച്ചു നീട്ടിയ ബിസ്‌കറ്റില്‍പാതി നീ കഴിച്ചോ എന്ന് പറഞ്ഞ് എനിക്ക്വെച്ചു നീട്ടി. അല്പം ചിന്തിച്ചു എങ്കിലും അത്വാങ്ങികഴിച്ചു.

മനസ്സില്‍ വിചാരിച്ചു ഇവന്‍ എന്താഇങ്ങനെ…?

അവള്‍ ഫോണ്‍ ഡയല്‍ ചെയ്തു…..

ഫോണ്‍ സ്വിച്ച്ട് ഓഫ്… വീണ്ടും വീണ്ടുംശ്രമിച്ചു. പിന്നെയും അതു തന്നെഅവസ്ഥ.

എന്തൊക്കെയോ ചിന്തിച്ചു തുടങ്ങി.അവസാനം സ്വയം ആശ്വസിച്ചു ബാറ്ററിചാര്‍ജ് തീര്‍ന്നതാവും.

വീട്ടിലെത്തിയപ്പോള്‍ അനിയത്തിയുടെവക വിശേഷം തിരക്കലായിരുന്നു.

ഞാന്‍ അബിയെക്കുറിച്ച് വാതോരാതെസംസാരിച്ചു. കുളിയും ആഹാരംകഴിക്കലും ഒക്കെ കഴിഞ്ഞ് ഒന്നുകൂടെവിളിച്ചു…

ആ റിംഗ് ഉണ്ട് നീതു… അനിയത്തിയോട്പറഞ്ഞു.

ചേച്ചി വിളിക്ക്….

ഫോണ്‍ എടുത്തു… അബി എന്നുവിളിക്കുന്നതിനുമുമ്പെ ചേച്ചി എന്നുള്ളവിളി അവളുടെ കാതില്‍ എത്തി…

അവന്‍ താണസ്വരത്തില്‍ പറഞ്ഞു. കുറെനേരമായി ഞാന്‍ നോക്കിയിരിക്കുന്നു…

അബി ഞാന്‍ …. അവളുടെ വാക്കുകള്‍മുറിഞ്ഞു…

കാര്യമൊക്കെ മനസ്സിലായി, കുറെആലോചിച്ചു അല്ലേ… സാരമില്ല….

അബി നീ വീട്ടില്‍ എത്തിയോ….

ഹം ഇപ്പോ എത്തും.

കോട്ടയം മുതല്‍ അവന്‍വീടെത്തുംവരെയുള്ള കാര്യങ്ങള്‍ ഒരുസിനിമ കഥപോലെപറഞ്ഞുകൊണ്ടിരുന്നു. അവള്‍അതൊക്കെ മൂളിക്കേട്ടു…

നീന ചോദിച്ചു അബിക്ക് എന്നെക്കുറിച്ച്ഒന്നും അറിയേണ്ടേ…”

അബി പറഞ്ഞു ഒരാളെ പൂര്‍ണ്ണമായുംഅറിഞ്ഞ് സ്‌നേഹിക്കുന്നതിനെക്കാള്‍അയാളെ അറിഞ്ഞു തിരിച്ചറിഞ്ഞ്സ്‌നേഹിക്കുന്നതല്ലെ നല്ലത്.

സൗഹൃദം അങ്ങനെയാ…ഒറ്റവാക്കിലൊന്നും പറഞ്ഞു തീര്‍ക്കാന്‍കഴിയില്ല. നീന…

ഓകെ..! സമ്മതിച്ചു അബി. അപ്പോ ഇന്നുമുതല്‍ നമ്മള്‍ നല്ല സുഹൃത്തുക്കള്‍….

പക്ഷേ അബി, നീനയ്ക്ക് എന്തൊക്കെയോസംശയങ്ങള്‍ ആയിരുന്നു.

എന്ത് പക്ഷേ…? പറയ് നീന…

പെട്ടന്ന് കണ്ട് പരിചയപ്പെട്ട ഒരാള്‍എങ്ങനെ സുഹൃത്തുക്കള്‍….??

ഓഹോ അപ്പോ ഒരാള്‍ പെണ്ണുകാണാന്‍വന്നു. കാഴ്ചയില്‍ ഇഷ്ടപ്പെട്ടു.അവരുപോയ ഉടനെ വീട്ടുകാര്‍ ചോദിച്ചുഇഷ്ടമാണോന്നു ആണെന്നു പറഞ്ഞു.അടുത്ത ആഴ്ച വീടുകണ്ടു ഉറപ്പിച്ചു.കല്യാണം കഴിച്ചു. അങ്ങനെ ജീവിക്കുന്നഎത്രയോ പേരുണ്ട്. അതൊക്കെ ഒരുധൈര്യമല്ലേടോ…

അത് അപ്പോ അവരുടെ വീട്ടുകാര്‍…

എല്ലാവരും ഉണ്ടാവും നമ്മള്‍ വിവാഹംകഴിക്കാന്‍ പോവല്ലല്ലോ… ഇയാള്‍ക്ക്എന്നെ വേണ്ടാന്ന് തോന്നുമ്പോള്‍ ഇയാള്‍പൊയ്‌ക്കോ…

പക്ഷേ, അങ്ങനെ തോന്നില്ല എന്നുള്ളത്പകല്‍പോലെ സത്യമാണ് കേട്ടോ….

ഇയാള്‍ കിടന്നുറങ്ങിക്കോ… ബാക്കിവിശേഷം നാളെ… ഞാന്‍ വീടെത്തി….

പിന്നെയും സംശയങ്ങള്‍ മൂടിയമനസ്സുമായി നീന ഉറക്കത്തിലേക്ക് വഴുതിവീണു….

ഓട്ടോയില്‍ നിന്നിറങ്ങി അബി നടന്നു ….നടന്നു നീങ്ങുന്ന അബിയുടെ പിറകില്‍ ഒരുബോര്‍ഡ് ഉണ്ടായിരുന്നു….


 എന്റെ ജീവിതത്തിൽ ഈയിടെ നടന്ന ഒരു സംഭവം” By നന്ദു

                           പ്രണയിക്കാൻ കോതി  തോന്നി നടന്ന യൗവനം , മനസ്സിലെ ഒട്ടേറെ പ്രണയ സങ്കൽപ്പങ്ങൾ , ആരും സ്നേഹിക്കാൻ ഇല്ലാത്ത അവസ്ഥ , ഒന്ന് മനസ്സ് തുറക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെകിൽ എന്ന് കൊതിച്ചിരുന്ന കാലം , ഒന്ന് പൊട്ടി കരയാൻ അറിയാത്ത സമയം അപ്പോൾ ആണ് ഞാൻ അവനെ കണ്ടുമുട്ടുന്നത് …….     ഏതൊ സ്വപ്നത്തിൽ കണ്ടു മറന്ന രാജകുമാരനെ പോലെ സുന്ദര മുഖം ,  പൊടി മീശയും താടിയും , ചുമന്ന ചുണ്ടുകൾ , ആരെയും മയക്കുന്ന ചിരി , മാനത്ത് ഉദിച്ച പൂർണ ചന്ദ്രനെ പോലെ തിളങ്ങുന്ന മുഖം ….,  നിറയെ രോമം നിറഞ്ഞ വെളുത്ത നെഞ്ച് , ആ നെഞ്ചിൽ ചാരി കിടന്നുറങ്ങാൻ കൊതി തോന്നിപ്പോയി , എന്ത് മിണ്ടണം എങ്ങനെ സംസരിക്കാണം എന്ന് അറിയാതെ ആശയ കുഴപ്പത്തിൽ നിന്ന എന്നോട് അവൻ ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് ചോദിച്ചു “സാർ ഈ pharmacy എവിടാ ? ”  സാർ എന്ന വിളിയൊ ആ ചോദ്യമൊ ഞാൻ ശ്രദ്ധിച്ചില്ല , മരുഭൂമിയിൽ പെയ്ത മഴ പോലെ , ഒരു നീർ മഴത്തുള്ളി പോലെ ആ ചിരി എന്നെ ഒരു മായ ലോകത്തേക്ക് എത്തിച്ചിരുന്നു. ചിരിക്കാൻ പോലും മറന്നു നിന്ന എന്നോട് അവൻ ചോദ്യം അവർത്തിച്ചു , വലത്തേക്ക് വിരൾ ചുണ്ടി വിറയ്ക്കുന്ന സ്വരത്തിൽ ഇടറുന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു അവിടെയ എന്ന് . Thank you Sir എന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് അവൻ നടന്ന് പോയപ്പോൾ , ചങ്ക് അറിയാതെ പിടച്ചു , ഇനിയും കാണുമൊ എന്ന്  വ്യകുലതപ്പെടു , ആദ്യ കാഴ്ചയിൽ തന്നെ മനസ്സിന്നെ ഇത്ര പിടിച്ച് കുലുക്കിയ ആരും എന്റെ ജീവിതത്തിൽ ഉണ്ടായിടില്ല , ജീവിതത്തിൽ ആദ്യമായ് അനുരാഗത്തിന്റെ രുചി അറിഞ്ഞ സന്തോഷവും അവൻ അരികിൽ നിന്ന് പോയതിന്റെ പ്രയാസവും ഒന്നിച്ച് തോന്നി……. നടന്ന് നീങ്ങുന്ന അവന്റെ പിന്നിൽ കൂടി പോയി കെട്ടിപ്പിടിച്ച് “I Love you ” എന്ന് പറയാൻ മനസ്സ് കൊതിച്ചു . ഹൃദയത്തിന്റെ താളം കൂടി വന്നു , ദേഹം വിയർക്കുന്നു , അവനിൽ നിന്ന് കണ്ണ് എടുക്കാതെ അവനെ തന്നെ നോക്കി നിന്നപ്പോൾ , എന്റെ ഹൃദയത്തിന്റെ താളം കേട്ടിടെന്ന പോലെ അവൻ തിരിഞ്ഞു നോക്കി , ആ നോട്ടം ഞാൻ ആഗ്രഹിച്ചിരുന്നു എങ്കിലും , പ്രതീക്ഷിക്കാതെ ആയതു കൊണ്ട് , വേട്ടന്റെ കയ്യിലെ അമ്പു പോലെ ആ നോട്ടം എന്റെ ഹൃദയത്തിൽ തറച്ചു , പെട്ടന്ന് ഉണ്ടായ ഞെട്ടലിൽ കയ്യിലിരുന്ന പേന തറയിൽ വീണു , അതെടുക്കാൻ പോലും മുതിരാതെ ആ മുഖത്ത് തന്നെ നോക്കി നിന്നപ്പോൾ ആരെയും മയക്കുന്ന ആ പുഞ്ചിരി വീണ്ടും , ഞാൻ അറിയാതെ ദൈവത്തോട് ചോദിച്ചു പോയി ഈ സുന്ദരൻ ആണോ എന്റെ ജീവിതത്തിലെ രാജകുമാരൻ എന്ന് ,…. ഞാൻ അവന്റെ അടുത്തേക്ക് നടന്നു …, സകല ദൈര്യവും സംഭരിച്ച് ഞാൻ ചോദിച്ചു എന്താ പേര് ? ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു മഹേഷ് , അമ്മ ഇവിടെ അഡ്മിറ്റാണ് എന്ന് വാർഡ് നാലിൽ ,  ഞാൻ ഇവിടെ Student ആണെന്ന് പറഞ്ഞപ്പൊ Number തന്നു. രോഗി ആഗ്രഹിച്ചതും വൈദ്യൻ കൽപ്പിച്ചതും ഒന്നായതിന്റെ സന്തോഷം എന്റെ മുഖത്ത് തെളിഞ്ഞു , എന്തെകിലും ആവശ്യമുണ്ടേൽ വിളിക്കും എന്ന് അവൻ പറഞ്ഞപ്പോൾ ആവശ്യം ഇല്ലേലും വിളിച്ചോ എന്ന് ഞാൻ മറുപടി കൊടുത്തു ,  അവൻ എന്റെ കൈയിൽ പിടിച്ച് ഒരു ഹസ്തധാനം തന്നപ്പോ , ശരീരമാകെ ഒരു വൈദ്യുത പ്രവാഹം ഞാൻ അനുഭവിച്ചു, ജിവിതത്തിൽ ഇന്ന് വരെ അറിയാത്ത സുഖം , രാജകുമാരന്റെ സ്പർശനം കാത്തിരുന്ന രാജകുമാരിയുടെ എന്ന പോലെ എന്റെ മനസ്സ് തുടിച്ചു.  കാണം എന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് അവൻ നടന്ന് പോയപ്പാേഴും ഞാൻ ആ ലഹരിയിൽ ആയിരുന്നു ,. കുറച്ച് കഴിഞ്ഞ് സിസ്റ്റർ വന്ന് വിളിച്ചപ്പോഴാണ് ഞാൻ ആ Hong-over ൽ നിന്ന് ഉണർന്നത് , അവനെ ഇനി എന്ന് കാണും എന്ന് ചിന്തിച്ച് കൊണ്ട് ഞാൻ കാത്തിരിക്കുന്നു …..


“നൊസ്റ്റാൾജിയ” by Shibin BC

പണ്ടൊക്കെ എന്തൊരു രസമായിരുന്നെന്നോ. വീടുകൾ തോറും കയറിയിറങ്ങി കാടും മേടും താണ്ടി ഉല്ലസിച്ച കാലം. അന്ന് ദൂരദർശൻ മാത്രം ഉള്ള കാലം. ജയ് ഹനുമാൻ കാണാൻ രാത്രി 10 മണി വരെ കാത്തിരുന്ന കാലം. ജയ് മാതാ ക്കി, ശക്തിമാൻ, ഉച്ചയ്ക്കത്തെ സീരിയലുകളൊക്കെ കണ്ട് ആർമാദിച്ച കാലം. അന്നൊക്കെ അയലത്തെ വീട്ടുകാർ ടി വി അണയ്ക്കല്ലെ എന്നു പ്രാർത്ഥിച്ച എത്ര നിമിഷങ്ങൾ ഉണ്ടായിരുന്നെന്നോ. വിജന വീഥി കണ്ട് രാത്രി വീട്ടിലേക്ക് വരുമ്പോൾ പേടിച്ചിരു കാലം. പാട്ടുകളുടെ പാട്ടുപ്പെട്ടിയായ ചിത്ര ഗീതവും, ആഴ്ച്ചയിലൊരിക്കൽ വരുന്ന മലയാള സിനിമയും ഒരു സ്വപനമാണ്

ഒരുപാട് സനേഹത്തോടെ

ഷിബിൻ ബിസി

കൊല്ലം

ആരോടും പറയാതെ” by Kukku

പാർട്ട് 1

എന്റെ സന്തോഷത്തിനു പകരമായി അവനു ഒന്നുമുണ്ടായിരുന്നില്ല ..
ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും ആത്മാർഥമായി പ്രണയിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നു. ഞാൻ അവനിലേക്ക് അലിഞ്ഞു ചേർന്നപ്പോഴേക്കും അവൻ എന്നിൽ നിന്നും അകന്നിരുന്നു അതെ… മതിയാവോളം  സ്നേഹിക്കാൻ… സന്തോഷിക്കാൻ….എന്തിനു ജീവിക്കാൻ പോലും… ദൈവം സമ്മതിച്ചില്ല
ചിലപ്പോഴൊക്കെ ദൈവം ക്രുനാണെന്നു തോനീട്ടുണ്ട്….
അവന്റെ അവസാന ശ്വാസം വരെ എന്നെ കരയിപ്പിച്ചിട്ടില്ല

ചിലപ്പോഴൊക്കെ ഞാൻ ഒറ്റക്കാണ് ……
എനിക്കായി ആരുമില്ല…
എന്നൊക്കെ തോന്നാറുണ്ട്
അപ്പോഴൊക്കെ എന്റെ
ചിക്കു ഓടി വരും
എന്റെ സ്വപ്നങ്ങളിലെ രാജകുമാരനെ പോലെ
ഇ ജന്മത്തിലെന്നല്ല ഇനിയുള്ള ജന്മത്തിലും എനിക്ക് അവനോടൊപ്പം കഴിഞ്ഞാൽ മതി
ഡാ കുക്കു നി കരയില്ലെന്നു സത്യം ചെയ്യ്
ഇല്ലട ഞാൻ കരയില്ല
സത്യം
ഞാൻ ചത്താലും കരയില്ലല്ലോ
അന്നൊന്നും  മുഖം കാറുപ്പിച്ചു നോക്കിയെങ്കിലും

പിന്നെയാണ് എനിക്കത്തിന് പൊരുളറിഞ്ഞത്
അതെ ശെരിക്കും അത് സംഭവിച്ചു
എന്റെ ചിക്കു പോയി എന്നെ വിട്ടു എവിടെയോ എനിക്കെത്താൻ കഴിയാതെടുത്തു
നമുക്ക് ഇ ലോകത്തെ കീഴ്‌പെടുത്താം
മനുഷ്യരെയും മൃഗത്തെയും …
പക്ഷെ സ്നേഹത്തിനെയോ
മരണത്തെയോ ….കഴിയില്ല
അവന്റെ ശവശരീരം കണ്ടപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ല
പക്ഷെ ഉമ്മ
ഉമ്മ പറഞ്ഞ വാക്കുകൾക്ക്
വാളിനെ കാൾ മൂർച്ചയുണ്ടായിരുന്നു

ഇ സമൂഹം എന്നെ എന്റെ ചിക്കുവിന്റെ ഭാരൃയായോ
പാർട്ണർ ആയോ അംഗീകരിച്ചില്ലെങ്കിൽ പോലും
അവൻ എന്നെ അംഗീകര്ച്ചു
അതെ അവൻ എന്നെ കല്യാണം കഴിച്ചു

ഹേ കുണ്ടന്മാർക്ക് കല്യാണമോ …അല്ല നിങ്ങള്ക്ക് കുട്ടികൾ ഉണ്ടാകുമോ
……..ചോദ്യങ്ങൾ അനവധി
പക്ഷെ …..ഒരു ആണിനെ ചങ്കുറ്റത്തോടെ
ഭർത്താവിന്റെ ധൈര്യത്തോടെ
അവൻ പറഞ്ഞു
ഇവനാണ് എന്റെ എല്ലാം
അവൻ കെട്ടി തന്ന താലി വലിച്ചെറിയുമ്പോഴും
അവന്റെ ഓർമ്മകൾ എന്നിൽ നിന്നും വിട്ടകനില്ല
ഞാൻ ഒരു മാനസിക രോഗി ആണെന്നറിയുന്നത്
‘അമ്മ എന്റെ മുന്നിലേക്ക് നീട്ടി തന്ന ഗുളിയകൾ കണ്ടപ്പോഴാണ്
അവനു നൽകാനായി ഇനി ഒന്നും ബാക്കി വെച്ചിട്ടില്ല
എല്ലാം ചെയ്തു തന്നിട്ടാണ് പോയത്
ഭാര്യ എന്ന പദവി അതിലുപരി നല്ലൊരു സുഹൃത്തു

അവന്റെ ഓരോ ചലനവും എനിക്കറിയാം
സിഗരറ്റ് വലിക്കാണ്ടിരുന്നുടെ
ചിക്കു
ഇനി നോക്കിക്കോ ഞാനും വലിക്കും
ഡാ കുക്കു ….
വലിചെന്നെങ്ങാനും ഞാൻ അറിയണം ….
ഓ നിനക്ക് വലിക്കാമെങ്കിൽ
എനിക്കും വലിക്കാം
ഓ നിർത്തി പോരെ ……

ഇഷ്ടമുള്ളവരെ ദൈവം അങ്ങ് നേര്ത്ത വിളിക്കും എന്ന് കേട്ടിട്ടുണ്ട്
പക്ഷെ ദൈവതിനറിയില്ലല്ലോ
ദൈവത്തെകാൽ ഞാൻ അവനെ എത്ര സ്നേഹിച്ചിട്ടുണ്ടെന്നു

ചിക്കു ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞു ഞാൻ ഓടി ചെന്നു
ആർക്കെങ്കിലും ഒരാൾക്ക് കേറി കാണാം
ഉമ്മ വന്നു പറഞ്ഞു
നി കേറി കാണു മോനെ
ഇല്ലെങ്കിൽ അവനു ഉറക്കം വരില്ല…..
ഡാ കുക്കു …..എനിക്ക് നിന്റെ മടിയിൽ കിടക്കണം

നിലവിളിക്കാൻ പോലും കഴിയാതെ  ചങ്ക് പറഞ്ഞു പോകുണുണ്ടായിരുന്നു പക്ഷെ….

നഴ്സിനോട് ചോദിച്ചു
കഴിയില്ല
Dr നോട് ചോദിച്ചു കഴിയില്ല
……..
Dr ഞാൻ അവന്റെ ഭാര്യയാണ്
………..
ഒന്നും മിണ്ടാതെ dr പോയത് icu ൽ ചെന്നു
ഞങ്ങൾക്കായി മതിയാവോളം സമയം തന്നു
പക്ഷെ ദൈവം തന്നത് വെറും 3 മണിക്കൂർ മാത്രം
കൊണ്ട് പോയി
ഇപ്പോൾ ഒരു ജഡം മാത്രമാണ് ഞാൻ
എന്റെ ആത്മാവ് അവന്റെ കൂടെയാണ്
ആർക്കും പിരിക്കാൻ കഴിയാതെ ഞാൻ പിണഞ്ഞു കഴിഞ്ഞു

എന്റെ മനസ്സിന്റെ നിറങ്ങളിൽ പോലും അവൻ ഇപ്പോഴും നിഴലിക്കുന്നുണ്ട്

ആർക്കും പിരിക്കാൻ കഴിയാത്തക്കവണം
………………(തുടരും)

Advertisements

Queerythm: Official Launch

event cover

 

ക്വയറിഥം എൽജിബിടിഐക്യു കമ്മ്യൂണിറ്റിയുടെ ഔദ്യോഗിക സമാരംഭം 2017 മെയ് 14 ന് (International Day Against Homophobia, Transphobia and Biphobia യുടെ ഭാഗമായി) തിരുവനന്തപുരം സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം സെമിനാർ ഹാളിൽവെച്ച് നടന്നു.

 

കേരളത്തെ ലൈംഗിക ന്യൂനപക്ഷ സൗഹൃദ സംസ്ഥാനമാക്കും: കോടിയേരി

കേരളത്തെ ലൈംഗിക ന്യുനപക്ഷ സൗഹാർദ്ദ സംസ്ഥാനമാക്കാൻ എൽ.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സിപിഐ-എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ട്രാൻസ്ജെൻഡേഴ്സ് അടക്കമുള്ള ലൈംഗികന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ സർക്കാർ തയ്യാറാക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം ക്വീയറിഥം എൽജിബിടിഐക്യൂ കമ്മ്യൂണിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി.
ലൈംഗിക ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അകറ്റി നിർത്തുകയും ചെയ്യുന്നതിനെതിരെ ലോകവ്യാപകമായി ആഘോഷിക്കുന്ന ഹോമോഫോബിയ, ട്രാൻസ്ഫോബിയ, ബൈഫോബിയ വിരുദ്ധ രാജ്യാന്തരദിനത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. മുംബൈ ഹംസഫർ ട്രസ്റ്റിന്റെ സഹകരണത്തോടെ നടത്തിയ സെമിനാറിൽ ക്വീയറിഥത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. പ്രമുഖ സെലിബ്രിറ്റി മേയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജുമാർ മുഖ്യാതിഥിയായിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ അവഗണനകളെ ഒറ്റക്കെട്ടായി നേരിടണമെന്നും സമ്മർദ്ദങ്ങൾക്കടിപ്പെട്ട് സ്വന്തം സ്വത്വം വെളിപ്പെടുത്താത്ത കൂടുതൽ പേർ സ്വയം പരസ്യപ്പെടുത്താൻ തയ്യാറാകണമെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ഐ.പി. ബിനു, ഹംസഫർ ട്രസ്റ്റ് പ്രൊജക്ട് ഡയറക്ടർ മുരുഗേശൻ ശിവസുബ്രഹ്മണ്യൻ, ക്വീയറിഥം പ്രസിഡന്റ് ഡോ. എംഎൻ പരശുരാമൻ, അനിൽ ചില്ല എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. ക്വീയറിഥം സെക്രട്ടറി പ്രിജിത്ത് പി.കെ സ്വാഗതവും ട്രഷറർ അജയ് സുകുമാരൻ നന്ദിയും പറഞ്ഞു. കേരളത്തിൽ LGBT ബിൽ കൊണ്ടുവന്നാൽ മാത്രമേ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളും അനീതിയും അവസാനിപ്പിക്കാൻ കഴിയൂ എന്ന് ക്വീയറിഥം സെക്രട്ടറി പ്രിജിത് പി.കെ അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളും ലിംഗനീതിയും ക്വീയർ ഇടപെടലുകളും, ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യത, ഹെട്രോസെക്ഷ്വൽ ഭരണകൂടം എന്നീ വിഷയങ്ങളിൽ സംവാദങ്ങൾ നടന്നു. സംവിധായികയും മാധ്യമപ്രവർത്തകയുമായ വിധു വിൻസെന്റ്, മാധ്യമവിദ്യാർത്ഥിയും പൊതുപ്രവർത്തകനുമായ മുഹമ്മദ് സുഹ്റാബി, ചലച്ചിത്ര-ടെലിവിഷൻ താരം സൂര്യ അഭിലാഷ്, ടൈംസ് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ഷിബു തോമസ്, കവയിത്രി വി.എസ്. ബിന്ദു, ലൈംഗിക ന്യൂനപക്ഷങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന മുഹമ്മദ് ഉനൈസ്, SGMFK പ്രസിണ്ടന്റ് ശ്രീക്കുട്ടി, ശീതൾ ശ്യാം, വിജയരാജ മല്ലിക, ബീന, വിഹാൻ പീതാംബരൻ, ശ്യാമ, രാഗരഞ്ജിനി, ബിൻസി വൈ, അക്കാദമിക് വിദഗ്ധരായ ഡോ. ജെ ദേവിക, ഡോ. ഷാലിൻ വർഗീസ്, ഡോ. എം.എൻ പരശുരാമൻ, ഡോ. അനീഷ്യ ജയദേവ് എന്നിവർ സംവാദങ്ങളിൽ സംസാരിച്ചു.
തിരുവനന്തപുരത്ത് നടന്ന ലോകത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ കായികമേളയിലെ ജേതാക്കളെയും ലൈംഗിക ന്യൂനപക്ഷങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും പൊതുസമ്മേളനത്തിൽ ആദരിച്ചു. ക്വീയർ പ്രണയം വിഷയമാക്കിയ ഫോട്ടോ പ്രദർശനവും ന്യൂനപക്ഷ ലൈംഗികതയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. തിരുവനന്തപുരം സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം സെമിനാർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്
Queerythm
LGBTIQ Community Trivandrum (Reg.)
Mail: queerythm@gmail.com
Ph: 9747811406

 

event cover 2

Blog at WordPress.com.

Up ↑